ലോകപ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനാണ് ഏണസ്റ്റ് ഹെമിങ് വേ. 1899 ജൂലൈ 21 ന് അമേരിക്കയിലെ ഇല്ലിനോയിയിലാണ് ഹെമിങ് വേ ജനിച്ചത്. സ്കൂൾ കാലം മുതൽ തന്നെ കഥകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. ഒന്നാം ലോകയുദ്ധകാലത്ത് റെഡ്ക്രോസിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുദ്ധരംഗത്തു വച്ച് ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് പത്ര പ്രവർത്തനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. വിവിധ പത്രങ്ങൾക്കു വേണ്ടി രണ്ടാം ലോകമഹായുദ്ധം അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധങ്ങളിലെ തീവ്രമായ അനുഭവങ്ങൾ പിൽക്കാലത്ത് അദ്ദേഹത്തെ ഒരു സാഹിത്യകാരനായി മാറ്റി. ധാരാളം കവിതകളും നോവലുകളും ചെറുകഥകളും ഹെമിങ് വേ രചിച്ചിട്ടുണ്ട്. 1953 ൽ The oldman and the sea (കിഴവനും കടലും) എന്ന കൃതിക്ക് പുലിസ്റ്റർ സമ്മാനം ലഭിച്ചു. 1954ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചത് അദ്ദേഹത്തിനാണ്. സ്പാനിഷ് യുദ്ധത്തിൽ പങ്കെടുക്കുന്ന റോബർട്ട് ജോർദാൻ എന്ന അമേരിക്കൻ യുവാവിന്റെ കഥപറയുന്ന For whom the bell tolls (മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?) എന്ന നോവൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നാണ്. 1940 ലാണ് ഇത് രചിക്കപ്പെട്ടത്.
The sun also rises (സൂര്യനും ഉദിക്കുന്നു), A farewell to arms (ആയുധങ്ങൾക്ക് ഒരു യാത്രാമൊഴി), The snows of Kilimanjaro (കിളിമഞ്ചാരോയിലെ മഞ്ഞും മറ്റു കഥകളും), The garden od Eden (ഏദൻതോട്ടം), Death in the afternoon (മദ്ധ്യാഹ്നത്തിലെ മരണം), Green hills of Africa (ആഫ്രിക്കയിലെ പച്ച മലകൾ), True at first light (ആദ്യ പ്രകാശത്തിലെ സത്യം), Across the river and into the trees (നദിക്കു കുറുകെ മരങ്ങൾക്കിടയിലേക്ക്) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
1961 ജൂലൈ രണ്ടിന് സ്വയം വെടിവെച്ച് മരണം വരിച്ചു.







No comments:
Post a Comment