കാവാലം നാരായണപ്പണിക്കർ
മലയാള നാടകപ്രസ്ഥാനത്തെ ആധുനികീകരിച്ച ആചാര്യന്മാരിൽ പ്രധാനിയാണ് കാവാലം നാരായണപ്പണിക്കർ. 1928 മെയ് ഒന്നിന് ആലപ്പുഴയിലെ കാവാലത്ത് ജനിച്ച അദ്ദേഹം, കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിലും നാടൻകലകളിലും താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി പ്രവർത്തനമാരംഭിച്ചുവെങ്കിലും പിന്നീടത് ഉപേക്ഷിച്ച് നാടകരംഗത്ത് മുഴുകുകയായിരുന്നു.
'തനതുനാടകവേദി' എന്ന ആശയത്തെ, രംഗത്തു യാഥാർത്ഥ്യമാക്കിയത് കാവാലമാണ്. കേരളത്തിന്റെ പ്രാദേശികമായ വിവിധ കലാരൂപങ്ങളിൽ നിന്ന് സ്വീകരിക്കാവുന്ന അംശങ്ങളെ സ്വീകരിച്ച്, സവിശേഷമായ അഭിനയരീതിയിൽ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളാണ് തനതുനാടകങ്ങൾ. പ്രശസ്ത നാടകകൃത്തായ സി. എൻ. ശ്രീകണ്ഠൻ നായരാണ് 1968-ൽ തനതുനാടകം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. തന്റെ നാടകങ്ങളിലൂടെ കാവാലം നാരായണപ്പണിക്കർ ആ ആശയത്തെ പ്രാവർത്തികമാക്കി. കൂടിയാട്ടം, കഥകളി എന്നീ ക്ലാസിക്കൽ കലകളിൽ നിന്നും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാനകലകളിൽ നിന്നും കാക്കാരിശ്ശി തുടങ്ങിയ പ്രാദേശിക നാടോടിനാടകരൂപങ്ങളിൽ നിന്നുമെല്ലാം സവിശേഷമായ രാംഗാവതരണങ്ങളും താളാത്മകമായ ചുവടുവെപ്പുകളും തനതുനാടകങ്ങൾ സ്വീകരിച്ചു. നൃത്തം, ഗീതം, വാദ്യം എന്നിവയ്ക്ക് ആ നാടകാവതരണരീതിയിൽ പ്രാധാന്യമുണ്ടായിരുന്നു. സ്ഥിരം നാടകസ്റ്റേജുകളിൽ അവതരിപ്പിക്കാതെ, തുറന്ന സ്ഥലങ്ങളിലാണ് പലപ്പോഴും തനതുനാടകങ്ങൾ അവതരിപ്പിച്ചിരുന്നത്.
കേരളത്തിന്റെ മണവും ഗുണവും നിറഞ്ഞുനിന്ന നിരവധി ഗാനങ്ങൾ അദ്ദേഹം ചലച്ചിത്രങ്ങൾക്ക് വേണ്ടി രചിച്ചിട്ടുണ്ട്. ഗാനപ്രിയരുടെ പ്രശംസ പിടിച്ചുപറ്റിയ ആ ഗാനങ്ങൾ ഇന്നും വളരെയധികം ആസ്വദിക്കപ്പെടുന്നു.
ഗ്രാമീണ കേരളത്തിന്റെ കലാകാരനായ കാവാലം നാരായണപണിക്കർ 2016 ജൂൺ 26ന് എൺപത്തെട്ടാ മത്തെ വയസ്സിൽ അരങ്ങൊഴിഞ്ഞു.
കാവാലത്തിൻറെ നാടകങ്ങൾ
1. സാക്ഷി
2. തിരുവാഴിത്താൻ
3. ജാബാലാ സത്യകാമൻ
4. ദൈവത്താർ
5. അവനവൻ കടമ്പ
6. നാടകചക്രം
7. കൈക്കുറ്റപ്പാട്
8. ഒറ്റയാൻ
9. പുറനാടി
കാവാലത്തിന്റെ പ്രശസ്ത ചലച്ചിത്രഗാനങ്ങൾ
1. കാലം കുഞ്ഞുമനസ്സിൽ https://www.youtube.com/watch?v=u4Ed8ThcDqg
2. പൂവാംകുഴലി https://www.youtube.com/watch?v=HI8hD4q4Aio
3. ഒഴിഞ്ഞ വീടിൻ https://www.youtube.com/watch?v=-HD1Knu0aM4
4. കാനക പെണ്ണ് https://www.youtube.com/watch?v=neZmD1Y3Mis
5. ഓർമ്മകൾ ഓർമ്മകൾ https://www.youtube.com/watch?v=TjPxEU1_eJM
6. അക്കാറ്റും പോയി https://www.youtube.com/watch?v=sCnjzsZTvOk
7. മുക്കുറ്റി തിരുതാളി https://www.youtube.com/watch?v=CGiN3-yvDO4
8. ആലായാൽ തറ വേണം https://www.youtube.com/watch?v=_wdxjZ2dlAk
9. കൂവരം കിളി കൂട് https://www.youtube.com/watch?v=byTEUrTDM9Y
10. ഗോപികേ നിൻ വിരൽ https://www.youtube.com/watch?v=LKphmew6lSA
11. മൂടൽ മഞ്ഞിൻ മൂവന്തി https://www.youtube.com/watch?v=S8_Nj9RrxmQ
12. കൈതപ്പൂവിൻ https://www.youtube.com/watch?v=FVOlCs3ljM8

No comments:
Post a Comment