പി. എൻ പണിക്കർ
കേരളത്തിലെ ഗ്രന്ഥശാലകളെ ഒരു സംഘടിതപ്രസ്ഥാനമാക്കി മാറ്റി, മലയാളികളെ അക്ഷരങ്ങളുടെ ലോകത്ത് ഉറപ്പിച്ചു നിർത്തിയ 'വായനയുടെ വലിയപ്പൂപ്പ'നാണ് ശ്രീ പി എൻ പണിക്കർ
1909 മാർച്ച് 19ന് നീലംപേരൂർ പുതുവായിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിപ്പിള്ളയുടെയും മകനായി അദ്ദേഹം ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1926 ൽ നീലംപേരൂർ മിഡിൽ സ്കൂളിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു. ആ വർഷം 'സനാതന ധർമ്മം വായനശാല' അദ്ദേഹം സ്വന്തം നാട്ടിൽ ആരംഭിക്കുകയും ചെയ്തു.. 1931-ൽ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാലയ്ക്കും അദ്ദേഹം തുടക്കംകുറിച്ചു.
തിരുവതാംകൂറിലെ വിവിധ ഗ്രന്ഥശാലകളുടെ പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ട്, 1945 സെപ്റ്റംബർ 16ന് അമ്പലപ്പുഴയിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ ഒരു സമ്മേളനം സംഘടിപ്പിച്ചു. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ അതിൽ പങ്കെടുത്തു. ആ സമ്മേളനത്തിലാണ്, അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്. പി. എൻ. പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. തൊട്ടടുത്ത വർഷമായ 1948-ൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. അതേവർഷംതന്നെ ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രമായ ,ഗ്രന്ഥാലോകം, പ്രസിദ്ധീകരണമാരംഭിച്ചു.
1975-ൽ പി എൻ പണിക്കർ അദ്ധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചു. ആ വർഷമാണ് മാതൃകാപരമായ സാക്ഷരതാ പ്രവർത്തനങ്ങളുടെ പേരിൽ യുനസ്‌കോയുടെ അന്താരാഷ്ട്ര പുരസ്കാരമായ ക്രൂപ്സ്കായാ അവാർഡ് അദ്ദേഹത്തിനു ലഭിച്ചത്.
1995 ജൂൺ 19ന് എൺപത്തിയാറാം വയസ്സിൽ ശ്രീ പി എൻ പണിക്കർ നിര്യാതനായി.
.png)
No comments:
Post a Comment